തൂത്തുക്കുടിയില്‍ വീണ്ടും വെടിവയ്പ്പ്, ഒരു മരണം

0

തൂത്തുക്കുടി: ഇന്നലെ പോലീസ് വെടിവയ്പ്പ് അരങ്ങേറിയ തൂത്തുക്കുടിയില്‍ വീണ്ടും സംഘര്‍ഷം. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ വെടിവയ്പ്പുണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാളിയപ്പ(25)നാണ് മരണപ്പെട്ടത്. രണ്ട് പോലീസ് വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കപ്പെട്ടു. വെടിയേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. തുത്തുക്കുടി എസ്.പി. മഹേന്ദ്രനു ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ സേനയെ അയക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജഡ്ജ് അരുണ ജഗദീശനെ കേന്ദ്രം നിയോഗിച്ചു. സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയുടെ വികസനത്തില്‍ പ്രതിഷേധിച്ചാണ് ഇവിടെ പ്രതിഷേധം. പ്ലാന്റ് വികസിപ്പിക്കുന്നത് ഇന്ന് ഹൈക്കോടതി തടഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here