വയറ്റാട്ടിമാരുടെ ജോലിവരെ പോലീസുകാര്‍ക്ക്, അടിയന്തരപ്രമേയം അവതരിപ്പിച്ച് മുരളീധരന്‍

0

തിരുവനന്തപുരം: ക്യാമ്പ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതി. രാജസ്ഥാന്‍കാരനായ ഐ.പി.എസുകാരന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് പോലീസുകാരെ നിയമിച്ചത് അറിഞ്ഞോയെന്ന് നിയമസഭയില്‍ കെ. മുരളീധരന്‍. മര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനു നേരെ സ്ത്രീപീഡനകേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിക്കുന്ന നടപടിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടികൊണ്ട് അദ്ദേഹം ചോദിച്ചു.

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പോലീസിന്റെ പണിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിക്കേണ്ടെന്നും അതീര ഗൗരവത്തോടെ കണ്ടു നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here