തിരുവനന്തപുരം: സ്കൂള്‍ വളപ്പിലെത്തിയ പോലീസ് പടക്കുപൊട്ടിച്ചതിന് വിദ്യാര്‍ത്ഥിയെ നിലത്തിട്ടു ചവിട്ടി. മര്‍ദ്ദനമേറ്റ വര്‍ക്കല ഗവണ്മെന്റ് ഹയര്‍ സെക്കന്‍ന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ കബടി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു. പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്കൂളിലെത്തിയതെന്നാണ് പോലീസ് വിശദീകരണം.