തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ റീപ്പീലിങ്ങ് ഓർഡിനൻസിന് സർക്കാർ ആലോചന. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഭേദഗതിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോൾ കോടതിയെയും ഇക്കാര്യം അറിയിക്കാനാണ് നിലവിലെ സർക്കാർ ധാരണ.

നിലവിലുള്ള ഓർഡിനൻസ് ഉടൻ പിൻവലിക്കാനാണ് റിപ്പീലിങ്ങ് ഓർഡിനൻസ് സർക്കാർ ആലോചിക്കുന്നത്. മന്ത്രിസഭ തീരുമാനമെടുത്ത് ഇക്കാര്യത്തിൽ സർക്കാരിനു ഗവർണർക്ക് ശുപാർശയായി അയയ്ക്കാം. ഗവർണർ അംഗീകരിച്ചാൽ പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കും.ഇതോടെ നിലവിലുള്ള ഓർഡിനൻസ് റദ്ദാകും. നിയമ വകുപ്പ് ഇക്കാര്യത്തിലുള്ള വിശദാംശങ്ങൾ പ്രാഥമികമായി സർക്കാരിനു കൈമാറിയിട്ടുണ്ട്. നിയമസഭയിൽ ഭേദഗതി വരുത്താനുള്ള സാധ്യതയും സർക്കാരിനു മുന്നിലുണ്ടെങ്കിലും അത്രയും നാൾ നിലവിലെ നിയമം പ്രാബല്യത്തിലിരിക്കുന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് കാരണമെന്നതിനാലാണ് സർക്കാർ റിപ്പീലിങ്ങ് ഓർഡിനൻസിനെ കുറിച്ച് ആലോചിക്കുന്നത്. അടിയന്തര തീരുമാനം വന്നില്ലെങ്കിൽ നിലവിലെ നിയമം പ്രാബല്യത്തിലുള്ളതിനാൽ അന്തിമ തീരുമാനം വരുന്നതുവരെ ഈ നിയമപ്രകാരം കേസെടുക്കാൻ കഴിയുകയും ചെയ്യും. ഇതെല്ലാം കണക്കിലെടുത്താണ് റിപ്പീലിങ്ങ് ഓർഡിനൻസ് സർക്കാർ പരിഗണിക്കുന്നത്. മാത്രമല്ല നിലവിലെ നിയമത്തിനെതിരെയുള്ള ഹർജികൾ കോടതിയിലെത്തുമ്പോൾ നിലവിലെ ഓർഡിനൻസ് പിൻവലിച്ചതായി സർക്കാരിനു അറിയിക്കുകയും ചെയ്യാം.

നിയമഭേദഗതി നടപ്പിലാക്കുന്നതിനു മുമ്പ് പോലീസ് ആസ്ഥാനത്തുനിന്ന് നിയമോപദേശം തേടണമെന്ന് ഡി.പി.പി. ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലൂം പിന്‍വലിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here