ഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയതിനെതിരെ കത്തെഴുതി പ്രതിരോധമന്ത്രാലയം സെക്രട്ടറി. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി.എം.ഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫയലിലെ കുറിപ്പ് ദേശീയ ദിനപത്രം പുറത്തുവിട്ടു.

2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധസെക്രട്ടറി ജി. മോഹന്‍കുമാര്‍ നല്‍കിയ കത്താണ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

കത്ത് താനെഴുതിയതാണെന്നും എന്നാല്‍ എഴുതിയ സാഹചര്യം ഓര്‍മ്മയില്ലെന്നും മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here