ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചേക്കും. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇത്തരത്തിൽ ഒരു വാര്‍ത്ത ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് പുറമെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തിൽ, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കുത്തിവെപ്പ് സ്വീകരിക്കുവാന്‍ അവസരമൊരുങ്ങുന്നത്.
ഈ ഘട്ടത്തിൽ 50 വയസ് പിന്നിട്ട എംപിമാരും എംഎൽഎമാര്‍ക്കും കൊവിഡ് സ്വീകരിച്ചേക്കും.
ജനുവരി 16നാണ് ഒന്നാം ഘട്ട വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന മുൻനിര പോരാളികള്‍ക്കാണ് വാക്സിൻ കുത്തിവച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഇന്ത്യയിൽ അനുവദിക്കപ്പെട്ടിരിക്കുന്ന രണ്ട് വാക്സിനുകള്‍.
രണ്ടാം ഘട്ടത്തിൽ തങ്ങളുടെ അവസരം ലഭിക്കുമെന്നതിനാൽ പരിഭ്രാന്തരാകാനോ കുത്തിവയ്പ് എടുക്കാൻ തിരക്കുകൂട്ടാനോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
ഹരിയാന, ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എംഎൽഎമാരുടേയും എംപിമാരുടേയും മറ്റ് ജനപ്രതിനിധികളെയും മുൻനിര പ്രവർത്തകരായി കണക്കാക്കി വാക്സിനേഷൻ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
സ്വീകരിക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്വീകരിച്ചാൽ മാത്രമേ വിശ്വസിക്കൂ എന്നും ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.