ദശാബ്ദം അവസാനത്തോടെ രാജ്യത്ത് 6 ജി, പ്രവര്‍ത്തനം തുടങ്ങിയെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി | ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്തു അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന 5 ജി നെറ്റ് വര്‍ക്കിലൂടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് വന്നുചേരും. നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്. 5 ജി ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ല. വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണ്. 5 ജി ടെക്നോളജി രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ശുഭാത്മക മാറ്റങ്ങള്‍ കൊണ്ടുവരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം- ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here