ഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമ്മുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ചില നഗരങ്ങളില്‍ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here