പ്രധാനമന്ത്രി ലഡാക്കില്‍, പരിക്കേറ്റ സൈനികരെയും അതിര്‍ത്തി പ്രദേശവും സന്ദര്‍ശിച്ച് മോദി

0
5

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് എത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്ക് തലസ്ഥാനമായ ലേയിലെത്തിയത്. ജൂണ്‍ 15ന ചൈനീസ് സൈനികരമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു ശേഷമുള്ള സ്ഥിതി നേരിട്ടു വിലയിരുത്താനാണ് സന്ദര്‍ശനം. സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളിലെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റു സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here