ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ തമിഴ് മാധ്യമമായ ദിനതന്തിയുടെ 75ാം വാര്‍ഷികാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രുമിനല്‍ കുറ്റമാണ്. മാധ്യമ സ്വാതന്ത്ര്യം പൊതുതാല്‍പര്യത്തിനു വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here