2047 ല്‍ വികസിത ഇന്ത്യ, അടുത്ത 25 വര്‍ഷങ്ങള്‍ നിര്‍ണായകമെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി | വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് പ്രതിജ്ഞകള്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3.പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രതിജ്ഞകളായി അദ്ദേഹം വെച്ചത്.

വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് തെളിയിച്ചു. സ്ത്രീകളുടെ ഉന്നമനവും തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ‘നമ്മുടെ പെരുമാറ്റത്തില്‍ ഒരു വൈകൃതം കടന്നുവന്നിട്ടുണ്ട്. ചില സമയങ്ങളില്‍ നമ്മള്‍ സ്ത്രീകളെ അപമാനിക്കുന്നു. നമ്മുടെ പെരുമാറ്റത്തില്‍ നിന്ന് ഇതു ഒഴിവാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമോ’ പ്രധാനമന്ത്രി ചോദിച്ചു. വീടുകളില്‍ മകനും മകളും തുല്യരാകുമ്പോഴാണ് ഐക്യത്തിന്റെ വേരുകള്‍ പാകുന്നത്. ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here