സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ, യെദ്യൂരപ്പയ്ക്ക് മാനസിക നില തകരാറിലായെന്ന് സിദ്ധരാമയ്യ

0

ബംഗളൂരു: കര്‍ണാടകയില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ മന്ത്രിസഭാ രൂപീകരണം പ്രഖ്യാപിച്ച് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ. തന്റെ നേതൃത്വത്തില്‍ മന്ത്രിസഭ 17 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വോട്ട് രേഖപ്പെടുത്തിയശേഷം യെദ്യൂരപ്പ പറഞ്ഞത്. 140 മുതല്‍ 150 വരെ സീറ്റുകള്‍ പാര്‍ട്ടിക്കു കിട്ടുമെന്നും ശിക്കരിപുരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യെദ്യൂരപ്പയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തെത്തി. മാനസികമായി തകര്‍ന്ന വ്യക്തിയുടെ ജല്‍പനങ്ങളാണ് യെദ്യൂരപ്പയുടേതെന്ന് സിദ്ധരാമയ്യ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here