ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: വ്യാപക അക്രമം, ദമ്പതികളെ അഗ്നിക്കിരയാക്കി

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമം. രാവിലെ ഏഴു മണിക്ക് വോട്ടിംഗ് തുടങ്ങിയതോടെ തന്നെ അക്രമങ്ങളും ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
പല സ്ഥലങ്ങളിലും വോട്ടര്‍മാര്‍ക്ക് ബൂത്തിലേക്ക് പ്രവേശനമില്ല. ഭന്‍നഗറില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനം തീയിട്ടു.
ദക്ഷിണ 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടു. ഇവരുടെ വീട് ഞായറാഴ്ച രാത്രിയില്‍ തൃണമുണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയടുകയായിരുന്നുവെന്നാണ് വിവരം. കൂച്ച് ബെഹറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ബോംബ് സ്‌ഫോടനത്തിലേക്ക് തിരിഞ്ഞു. 20 പേര്‍ക്ക് പരുക്കേറ്റു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here