വരാപ്പുഴ: ചെന്നിത്തല 23ന് ഉപവാസ സത്യഗ്രഹം നടത്തും

0

കോട്ടയം: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സി.ബി.ഐ അന്വേഷിക്കുക, യുവാവിനെ മര്‍ദിക്കാന്‍ ഉത്തരവിട്ട ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 23ന് ഉപവാസ സത്യഗ്രഹം നടത്തും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ കൊച്ചി മറൈന്‍ ഡ്രൈവിലാണ് ഉപവാസം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരം ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here