തോമസ് ചാണ്ടി രാജി വയ്ക്കും, എപ്പോഴെന്നു എന്‍.സി.പി തീരുമാനിക്കും

0

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദം നേരിടുന്ന തോമ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നതിനോട് ഇടതു മുന്നണിയില്‍ കടുത്ത വിയോജിപ്പ്. എന്നാല്‍, അന്തിമ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാതെ ഇടതു മുന്നണി യോഗം അവസാനിച്ചു.
മന്ത്രി രാജി വയ്ക്കണമെന്ന പൊതുവികാരത്തിനപ്പുറം തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തി. പിണറായി വിജയനാകട്ടെ, ബോള്‍ എന്‍.സി.പിയുടെ ക്വാര്‍ട്ടിലേക്ക് തട്ടി അടിയന്തരമായി നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
ചുരുക്കത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് ഉറപ്പായെങ്കില്‍ ഇതിനുള്ള പോംവഴികള്‍ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. തോമസ് ചാണ്ടിയെ സംരക്ഷിച്ചും ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയും മുന്നോട്ടു നീങ്ങാനാലോചിക്കുമ്പോള്‍ അതു പ്രായോഗികമാക്കാനുള്ള തടസങ്ങളാണ് ഇടതു മുന്നണിക്കു മുന്നില്‍. ഇതിനായി നേതൃയോഗം ചോരുന്നതുവരെയെങ്കിലും കാത്തിരിക്കണമെന്നതാണ് എന്‍.സി.പിയുടെ നിലപാട്. എന്‍.സി.പി നിലപാട് മുന്നണി യോഗത്തില്‍ ഒറ്റപ്പെട്ടുവെങ്കിലും അന്തിമ തീരുമാനമുണ്ടായില്ല. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിലപാട് അറിയിക്കാന്‍ എന്‍.സി.പിക്ക് മുഖ്യമന്ത്രി അനുവദിച്ചിള്ളതെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here