പാര്‍ട്ടികള്‍ കൈവിടുന്നു, തോമസ് ചാണ്ടിക്ക് രാജി കുരുക്ക് മുറുകുന്നു

0

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം പരസ്യപ്പെടുത്തി സി.പി.ഐ. മന്ത്രിസഭയില്‍ ചാണ്ടി തുടരുന്നിടത്തോളം കാലം മുന്നണി നാറി കൊണ്ടിരിക്കുമെന്ന് സി.പി.ഐ.
തോമസ് ചാണ്ടി രാജി വയ്ക്കണമെന്നതാണ് നിലപാടെന്ന് കാനം രാജേന്ദ്രന്‍ സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ വ്യക്തമാക്കി. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടേണ്ട കാര്യമുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയായിരുന്നു വേണ്ടത്. റിപ്പോര്‍ട്ടിനെതിരെ മന്ത്രി തന്നെ കോടതിയെ സമര്‍പ്പിച്ചതിനെയും സി.പി.ഐ വിമര്‍ശിച്ചു. സി.പി.എം തോമസ് ചാണ്ടിയെ കൈവിടുന്നതിനു പിന്നാലെയാണ് സി.പി.ഐയും സ്വരം കടുപ്പിക്കുന്നത്. എന്നാല്‍, രാജി വേണ്ടെന്ന് പരസ്യമായി നിലപാട് സ്വീകരിച്ച് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ രംഗത്തെത്തി.
പ്രതിപക്ഷവും നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് അധിക ദിവസം മന്ത്രി കസേരയില്‍ കടിച്ചു തൂങ്ങാനാവില്ലെന്നാണ് ഇടതു മുന്നണി നേതൃത്വം നല്‍കുന്ന സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here