ബി.ജെ.പിക്കും സിദ്ധരാമയ്യയ്ക്കുമെതിരെ കോണ്‍ഗ്രസ് വക ‘ചെക്ക്’. 150 കോടിയുടെ കൈക്കൂലി ചര്‍ച്ച വീഡിയോ

0

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്. ഖനി വ്യവസായി ജനാര്‍ദ്ദന റെഡ്ഡിയുടെ ഖനനകമ്പനിക്ക് ഖനനാനുമതി കിട്ടാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കൈക്കൂലി നല്‍കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ശ്രീരാമുലു ചര്‍ച്ച നടത്തുന്നത് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനുമായിട്ടാണ്. ഈ വീഡിയോ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവാണ് ഇന്നലെ പുറത്തു വിട്ടത്. സിദ്ധരാമയ്യയ്ക്കതിരെ ബാദാമിയിലും ചിത്രദുര്‍ഗയിലെ മൊളകല്‍മുരുവിലും മത്സരിക്കുന്ന ശ്രീരാമുലുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് ബിജെപിക്ക് കടുത്ത ക്ഷീണമായി. അതേസമയം വീഡിയോ വ്യാജമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

വീഡിയോയില്‍ ക്യാപ്റ്റന്‍ റെഡ്ഡി, കുബാലന്‍, ഒരു സ്വാമി എന്നിവരുമുണ്ട്. ശ്രീരാമുലു ശ്രീനിജനെയുമായി 160 കോടി രൂപയുടെ കൈക്കൂലി കാര്യമാണ് വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതു വരെ 100 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 60 കോടി രൂപ ഉടനെ വേണമെന്ന് ശ്രീനിജന്‍ പറയുന്നതും വീഡിയോയിലുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here