കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍, നേതാക്കള്‍ ഡല്‍ഹിക്ക്, കോടതിയെ സമീപിക്കാന്‍ ആലോചന

0

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിച്ച ചര്‍ച്ചകള്‍.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിക്കു വിളിപ്പിച്ചു.  പുന:സംഘടനയും സോളാര്‍ കേസുമാണ് കൂടിക്കാഴ്ച വിഷയങ്ങള്‍. രമേശ് ചെന്നിത്തല, എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍ തുടങ്ങിയവര്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് വലക്കി. കേസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള തിരക്കിട്ട ആലോചനകളിലാണ് നേതാക്കള്‍.

സര്‍ക്കാര്‍ നടപടികള്‍ പുറത്തുവരുമ്പോഴും കമ്മിഷന്‍ റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. അതിനാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പറത്തുവിടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കാര്യം ആദ്യം സോളാര്‍ കമ്മിഷനോടും സര്‍ക്കാരിനോടും ആവശ്യപ്പെടും. അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആലോചന. സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് തിരക്കിട്ട ആലോചനകള്‍ നേതാക്കള്‍ തുടങ്ങിയത്. പുറത്തുവന്ന വിവരങ്ങളിലെ കമ്മിഷന്‍ നിഗമനങ്ങളും നിയമോപദേശവും തമ്മില്‍ യോജിക്കുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here