അക്രമരാഷ്ട്രീയം നയമല്ല, പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി, പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായെന്നും വിമര്‍ശനം

0

തൃശൂര്‍: അക്രമരാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. എന്നാല്‍, പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു. എതിരാളികളെ ജനാധിപത്യ രീതിയില്‍ നേരിടും. രാഷ്ട്രീയ കൊലപാതങ്ങള്‍ പാര്‍ട്ടി സംസ്‌കാരമല്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും.
കുംഭകോണങ്ങളില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായി മാറി. വിദേശയാത്രകളില്‍ അനുഗമിക്കുന്ന വ്യവസായികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്.
സംസ്ഥാന സമ്മേളനത്തിനു 577 ദീപശിഖകളാണ് കൊണ്ടുവന്നത്. രക്തസാക്ഷികളുടെ കുടീരങ്ങളില്‍ നിന്നാണ് ഈ ദീപശിഖകള്‍. അക്രമണ ശൈലി ആര്‍.എസ്.എസിന്റെ സംസ്‌കാരണാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ത്രിപുരയില്‍ ബി.ജെ.പിയൂടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നും ഇടതു മുന്നണി അവിടെ വീണ്ടും അധികാരത്തിലെത്തുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here