ഷുഹൈബിനെ വെട്ടിക്കൊന്നത് സി.പി.എമ്മില്‍ പുതിയ ‘വെട്ടി നിരത്തല്‍’ ആയുധം, സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ തലകള്‍ ‘ഉരുളും’

0

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ കണ്ണൂര്‍ ലോബിയ്ക്കുള്ളിലെ അഭിപ്രായ ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വവും വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് സൂചന.
കൊലപാതകത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും പ്രതികള്‍ സി.പി.എമ്മുകാരാണെന്ന് പോലീസ് ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കുന്നത് ജില്ലാ നേതൃത്വത്തിന്റെ തലയിലേക്കെന്ന് വ്യക്തം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എം പൂര്‍ണ്ണമായും പ്രതിരോധത്തിലാണ്. അതിനാല്‍ തന്നെ തൃശൂരില്‍ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം ഉത്തരം നല്‍കേണ്ടി വരും.
കോടിയേരി, പിണറായി വിഭാഗങ്ങളുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പോലും എത്തിക്കാതെ വെട്ടിനിരത്താന്‍ ഷുഹൈബ് കൊലപാതകം ആയുധമാകുമോയെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കത്തെ മാത്രമല്ല, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കണക്കു കൂട്ടലുകളും തെറ്റിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഇതിലൂടെ കഴിയും. പി. ജയരാജന്‍, എ.കെ. ബാലന്‍ തുടങ്ങിയ പല പേരുകളും ബദല്‍ നേതൃത്വ നിരയിലലേക്ക് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും സ്വജനപക്ഷപാതവും നേതാക്കളുടെ മേല്‍ ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. അതിനാല്‍ തന്നെ, സി.പി.എമ്മിലെ ശക്തി പരീക്ഷണങ്ങളുടെ വേദികൂടിയായി സംസ്ഥാന സമ്മേളനം മാറും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂര്‍ നേതാക്കളുടെ വ്യത്യസ്ത നിലപാടുകളാകും അതില്‍ മുഴച്ചു നല്‍ക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here