മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, എ.വി. ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണം: രമേശ് ചെന്നിത്തല

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറൈന്‍ ഡ്രൈവിലാണ് 24 മണിക്കൂര്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here