ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, ആന്ധ്രയുടെ ചുമതല

0

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദവിയിലേക്ക്. ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത്.
നിലവില്‍ ദിഗ്‌വിജയ് സിംഗിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ബംഗാള്‍, ആന്‍ഡമാന്‍ ചുമതല വഹിച്ചിരുന്ന സി.പി. ജോഷിയെ നീക്കി, ഗൗരവ് ഗൊഗോയിക്കിനെ നിയമിച്ചും രാഹുല്‍ ഗാന്ധി ഉത്തരവിറക്കി. എ.ഐ.സി.സി. പുന:സംഘടനയുടെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here