സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് എം.എം. മണി

0

മലപ്പുറം: തോമസ് ചാണ്ടിയുടെ പേരില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നേതൃത്വങ്ങള്‍ തേടുന്നതിനിടെ മണിയാശാന്‍ വിണ്ടും വാ തുറന്നു. വണ്ടൂരില്‍ സി.പി.എം ഏരിയാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവേ സി.പി.ഐക്കെതിരെ മന്ത്രി എം.എം. മണി ആഞ്ഞടിച്ചു. സി.പി.ഐയെന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് മണി പറഞ്ഞു. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ, മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സി.പി.ഐ നടപടികള്‍ കൈക്കൊള്ളുന്നതെന്നും മണി ആരോപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here