സമാധാനയോഗത്തില്‍ ജയരാജനും പാച്ചേനിയും കോര്‍ത്തു, യു.ഡി.എഫ് ബഹിഷ്‌കരിച്ചു

0

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നു കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബഹളം. യു.ഡി.എഫ പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചു.
സമാധാനയോഗം തുടങ്ങിയ ഘട്ടത്തില്‍തന്നെ കെ.കെ. രാഗേഷിനെ വിളിക്കുകയും യു.ഡി.എഫ് എം.എല്‍.എമാരെ പങ്കെടുപ്പിക്കാതിരിക്കുകയും ചെയ്തതിനെ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികയുടെ യോഗമല്ല, പാര്‍ട്ടി പ്രതിനിധികളുടെ യോഗമാണ് വിളിച്ചതെന്ന് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. ഇതോടെ തര്‍ക്കം രൂക്ഷമായി.
പുറത്തുനില്‍ക്കുകയായിരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ കെ.സി. ജോസഫ്, കെ.എം. ഷാജി, സണ്ണി ജോസഫ് തുടങ്ങിയവര്‍ അകത്തു കടന്നു സംഭവത്തെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് വേദിയില്‍നിന്ന് രാഗേഷ സ്വയം സദസിലേക്കു മാറി. മന്ത്രിക്കു പകരം ജയരാജന്‍ മറുപടി പറയാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കി. പിന്നാലെ യു.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. സമാധാന യോഗം വെറും പ്രഹസനമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here