മക്കള്‍ നീതി മയ്യം, കമലിന്റെ പാര്‍ട്ടി ജനിച്ചു

0

മധുര: മധുരയിലെ ഒത്തക്കട മൈാതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ‘മക്കള്‍ നീതി മയ്യം’ ജനിച്ചു. ജനം നീതി കേന്ദ്രം എന്ന അര്‍ത്ഥം വരുന്ന പേരാണ് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു നല്‍കിയത്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കുശേഷമായിരുന്നു മധുരയിലെ പാര്‍ട്ടി പ്രഖ്യാപനം.
നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്തിക്കൊണ്ട് കലല്‍ ഹാസന്‍ പറഞ്ഞു. വര്‍ഗീയവും മതപരവുമായ താല്‍പര്യങ്ങള്‍ക്ക് അന്ത്യമുണ്ടാകണം. അഴിമതി അവസാനിപ്പിച്ചാല്‍ എല്ലാവരിലും യഥാസമയം സേവനങ്ങള്‍ എത്തിക്കാനാകുമെന്നും കമല്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here