ബി.ജെ.പിയും അമിത്ഷായും കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

0

തിരുവനന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍. കേരള സര്‍ക്കാരിനെ കേന്ദ്രവും ബി.ജെ.പിയും ആശങ്കയോടെയാണ് കാണുന്നത്. യാത്രയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ ഇറക്കുന്നത് ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണെന്നും കോടയേരി പറഞ്ഞു. യു.ഡി.എഫ് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നിരിക്കുകയാണ്. വേങ്ങരയിലെ തെരഞ്ഞെടുപ്പ് യു.ഡി.എഫ് വരുത്തിവച്ചതാണെന്നും കോടിയേരി തിരുവനന്തപുരം പ്രസ് ക്ലബിന്റെ വേങ്ങരകാര്യം പരിപാടിയില്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here