നിലപാട് ശത്രുക്കളെ സഹായിക്കുന്നത്, സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

0

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐ നിലപാട് ശത്രുക്കളെ സഹായിക്കുന്നതാണെന്ന് സി.പി.എം. തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി നേടിയെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുന്നണി മര്യാദയ്ക്ക് യോജിച്ച നടപടിയില്ല സി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രാജിയുണ്ടാകുമെന്ന് തലേദിവസം സി.പി.ഐയെ അറിയിച്ചിരുന്നു. എന്നിട്ടും മുന്നറിയിപ്പില്ലാതെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. ഇത് അപക്വമായ നടപടിയാണ്. കൈയടികള്‍ സ്വന്തമാക്കുകയും വിമര്‍ശനങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ വയ്ക്കുകയും ചെയ്യുന്നത് ശരിയല്ല. തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധികളില്ല. മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും കോടിയേരി വ്യക്തമാക്കി.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സി.പി.എം പോളിറ്റ് ബ്യൂറോ രാവിലെ ചര്‍ച്ച ചെയ്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് പിണറായി ജനയുഗത്തിലെ മുഖപ്രസംഗത്തെ യോഗത്തില്‍ വിഷമര്‍ശിച്ചത്. പി.ബിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here