9 കിലോമീറ്റര്‍ നടന്ന് അമിത്ഷാ, യോഗി ആദിത്യനാഥ് ഇന്ന് പങ്കെടുക്കും

0

പയ്യന്നൂര്‍: സി.പി.എമ്മിന്റെ ഉരുക്കു കോട്ടകളിലൂടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര നീങ്ങി തുടങ്ങി. പഴയ ബസ് സ്റ്റാന്‍ഡിലെ സമ്മേളന വേദിയില്‍ അമിത്ഷാ കുമ്മനത്തിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പങ്കാളിത്തം യാത്രയ്ക്ക് ദേശീയ ശ്രദ്ധ നേടികൊടുത്തിരിക്കയാണ്. ഒമ്പതു കിലോമീറ്റര്‍ ദൂരം അമിത്ഷാ കാല്‍നടയായി യാത്രയില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത്ഷാ ആരോപിച്ചു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കള്‍ ഇന്ന് യാത്രയുടെ ഭാഗമാകും. സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ യോഗി ആദിത്യനാഥ് പ്രസംഗിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here