ഷുഹൈബ് വധം: കെ. സുധാകരന്റെ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

0

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയെയും സമീപിക്കും. തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് കെ. സുധാകരന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. വൈകുന്നേരം മൂന്നിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി നാരങ്ങാനീര് നല്‍കുന്നതോടെയാണ് ഒന്‍പത് ദിവസം നീണ്ടുനിന്ന സമരം അവസാനിക്കുന്നത്.
സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ സമരം അവസാനിപ്പിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here