ശരിക്കും വിയര്‍ത്തു, വിജയിച്ചിട്ടും താമരയ്ക്ക് വാടല്‍

0

ഒരു വേള കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന ചിന്ത വരെ ശക്തമായി. ഗുജറാത്തില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ബി.ജെ.പി ശരിക്കും വിയര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ലീഡ് നിലയില്‍ സ്ഥിരത കൈവരിച്ചിട്ടും ആഘോഷങ്ങളിലേക്ക് കടക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് ധൈര്യം പോരായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ ആഘോഷം നീട്ടിവച്ച് പല പോക്കറ്റുകളും കാത്തിരുന്നു. വലിയൊരു ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് വിജയം ഉറപ്പാകുന്നതുവരെ.
വളരെ എളുപ്പത്തില്‍ ജയിച്ചുകയറാമെന്നു കരുതിയ ബി.ജെ.പി പ്രചാരണത്തിന്റെ തുടക്കത്തിലേ കോണ്‍ഗ്രസ് ഒരുക്കിയ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു. തുടക്കത്തില്‍ ഏതിരാളികള്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പ് അജണ്ടയ്ക്കു പിന്നാലെ ചലിക്കേണ്ടതായും വന്നു. എന്നാല്‍, കരുതലോടെ നടത്തിയ നീക്കങ്ങള്‍, പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തി നടത്തിയ പ്രചാരണം തുണയായിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കരുതലോ നടത്തിയ നീക്കങ്ങളും ഗുണം ചെയ്തു. പാകിസ്താന്‍ ഇടപെടലും അയോധ്യ വിഷയത്തിന്റെ കപില്‍ സിപലിന്റെ നിലപാടുമെല്ലാം അവസാന ദിവസങ്ങളില്‍ ബി.ജെ.പിക്കു ഗണം ചെയ്തിട്ടുണ്ട്. എന്നാല്‍ പതിവു കോട്ടകളിലും മോദിയുടെ ജന്മനാട്ടിലുമെല്ലാം ഉണ്ടായിട്ടുള്ള തിരിച്ചടിയില്‍ നിന്ന് ബി.ജെ.പിക്ക് ചിന്തിക്കാന്‍ നിരവധിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പ്രചാരണം നടത്തിയ മേഖലകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം വ്യക്തമാണ്. ഗ്രാമീണ മേഖല പതിവ് നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ അകറ്റി നിര്‍ത്തിയപ്പോള്‍, ജി.എസ്.ടിയും നോട്ടു നിരോധനവും എല്ലാം തള്ളി നഗരപ്രദേശങ്ങള്‍ ഇക്കുറിയും ഒപ്പും നിന്ന ചിത്രമാണ് കാണുന്നത്. ആദിവാസി മേഖലകളിലേക്കും ബി.ജെ.പിയുടെ കടന്നു കയറ്റം ഉണ്ടായിരിക്കുന്നു.
പട്ടേല്‍ സമുദായത്തിന്റെ നിലപാടുകള്‍ ബി.ജെ.പിക്ക് തിരിച്ചടിയായി. ഹാര്‍ദിക് പട്ടേലിന്റെ സ്വാധീനം തള്ളിക്കളാല്‍ കഴിയില്ല. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ഇത് വ്യക്തമാണ്. എന്നാല്‍, മറ്റു ചില മേഖലകളില്‍ ഈ സ്വാധീനത്തെ അതിജീവിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഒന്നര ലക്ഷം വരെ പട്ടേല്‍ വോട്ടുള്ള സൂറത്ത് മേഖലയില്‍ മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചു. ദക്ഷിണ ഗുജറാത്തും മധ്യഗുജറാത്തും ബി.ജെ.പി നേടി.
നഗരങ്ങളിലെ 55 സീറ്റുകളിലെ 43 എണ്ണം ബി.ജെ.പി സ്വന്തമാക്കി. അഹമ്മദാബാദില്‍ 16 സീറ്റുകളില്‍ മുന്നിലെത്തിനായി. സൂറത്ത്, വഡോദര ഒപ്പം നിന്ന്. സൗരാഷ്ട്രയിലെ നഗരമേഖകള്‍ ഒപ്പം നിന്നു. എന്നാല്‍, ബി.ജെ.പി ശക്തി കേന്ദ്രങ്ങളായി കണ്ടിരുന്ന കച്ച്, സൗരാഷ്ട്ര മേഖലകളില്‍ മുന്നേറ്റം 16 സീറ്റുകളിലേക്ക് ഒതുങ്ങി. ഇവിടെ ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് കണ്ടത്. വടക്കല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here