ഘടകക്ഷികള്‍ക്കും പ്രതിഷേധം; രാജി സന്നദ്ധത അറിയിച്ച് ജയരാജന്‍

0

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെ മന്ത്രിസഭാ യോഗത്തില്‍ ഘടകക്ഷി മന്ത്രിമാര്‍ വിമര്‍ശിച്ചു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 1 ഡിയും 15 പ്രകാരവും കേസെടുക്കണമെന്ന് വിജിലന്‍സിന് നിയമോപദേശം. ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു.

ഇന്നു രാവിലെ നിയമവിദഗ്ധര്‍ വിജിലന്‍സ് ആസ്ഥാനത്തെത്തിയാണ് നിയമോപദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹര്‍ജി ഇന്ന് എത്തുകയും ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കു ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നശേഷമാകും വിജിലന്‍സ് അന്വേഷണക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

എന്നാല്‍, പാര്‍ട്ടി പറയുന്നതിനു മുമ്പുതന്നെ രാജിവയ്ക്കാന്‍ തയാറാണെന്ന് സി.പി.എം നേതൃത്വശെത്ത ജയരാജന്‍ അറിയിച്ചതായിട്ടാണ് സൂചന. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് ഘടകക്ഷികളുടെയും എന്‍.സി.പിയുടെയും നിലപാട്. സി.പി.ഐയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മന്ത്രിസഭാ യോഗത്തിലും ചില ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നതിനു പകരം വകുപ്പ് മാറ്റുന്ന കാര്യവും സി.പി.എം ആലോചിക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here