ആരുടേതെന്ന് നോക്കിയല്ല കാറില്‍ കയറിയതെന്ന് കോടിയേരി

0

തിരുവനന്തപുരം: എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയ്ക്കിടെ സ്വര്‍ണ്ണക്കടത്തുകാരന്റെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. കാര്‍ ആരുടേതാണെന്ന് നോക്കിയല്ല കയറിയത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വമാണ് വാഹനം ഏര്‍പ്പാടാക്കിയത്. സംഭവത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here