സി. ദിവാകരനെ ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കി, തനിക്ക് ഗോഡ്ഫാദറില്ലെന്ന് ദിവാകരന്‍

0

കൊല്ലം: മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരനെ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് തനിക്ക് കുഴപ്പമായതെന്ന് ദിവാകരന്‍ പ്രതികരിച്ചു. ആരുടെയും സഹായത്തോടെ തുടരാനില്ല. പാര്‍ട്ടിക്കാരനായി തന്നെ തുടരുമെന്നും ദിവാകരന്‍ വ്യക്തമാക്കി.
സി.എന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്ക. പകരമായി കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, ഇ. ചന്ദ്രശ്രഖരന്‍ നായര്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ എത്തി.
അതേസമയം, ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയത ഇല്ലെന്ന് കാനാം രാജേന്ദ്രന്‍ പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here