ബി.ജെ.പി ജനരക്ഷാ യാത്രയ്ക്ക് ഇന്ന് മുതല്‍

0

പയ്യന്നൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ചൊവ്വാഴ്ച പയ്യന്നൂരില്‍ നിന്ന് ആരംഭിക്കും. യാത്രയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്.
പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിതഷ് ഷാ യാത്ര ഉദ്ഘാടനം ചെയ്യും. ഇതിനായി അമിത്ഷാ തിങ്കളാഴ്ച രാത്രി ബേക്കലില്‍ എത്തി. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം 10 മണിക്ക് ഉദ്ഘാടന സമ്മേളന വേദിയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ ജനരക്ഷ യാത്രാ തുടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here