കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്; വി.സുരേന്ദ്രന്‍പിള്ള വിഭാഗം പാര്‍ട്ടി വിട്ടു

0

v-surendran-pillaiതിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് വി.സുരേന്ദ്രന്‍പിള്ള പാര്‍ട്ടി സ്ഥനാമാനങ്ങള്‍ രാജിവച്ചു. ഒരു വിഭാഗം നേതാക്കളും സുരേന്ദ്രന്‍പിള്ളയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരുവനനന്തപുരത്ത് ചേര്‍ന്നകമ്മിറ്റിക്കു ശേഷം പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ട സുരേന്ദ്രന്‍പിള്ള മുന്നണി ബന്ധവും ഉപേക്ഷിച്ചു യു.ഡി.എഫിലേക്ക് ചേക്കേറുകയാണെന്നും സൂചനയുണ്ട്. ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായി നേമത്തുനിന്ന് സുരേന്ദ്രന്‍പിള്ള മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടതുപക്ഷ മുന്നണിക്കു വേണ്ടി ഇക്കലമത്രയും തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ച സുരേന്ദ്രന്‍ പിള്ളയെ മാറ്റി പകരം അവിടെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടി കമ്മിറ്റി പ്രതിഷേധിച്ചു. നാലു ജനറല്‍ സെക്രട്ടറിമാരും ആറു ജില്ല പ്രസിഡന്റുമാരും തിരുവനന്തപുരം ജില്ലയിലെ വിവിധ പോഷക സംഘടനാ ഭാരവാഹികളും രാജിവച്ചിട്ടുണ്ട്. ഈ മാസം അഞ്ചിനോ ആറിനോ വിപുലമായ പാര്‍ട്ടി കണ്‍വന്‍ഷന്‍ ചേര്‍ന്ന ശേഷം ഭാവി പരിപാടി നിശ്ചയിക്കുമെന്നും സുരേന്ദ്രന്‍പിള്ള അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here