സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി

0

കൊച്ചി: കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ്‌ നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച്‌ കെ.ബാബു കെ.സി ജോസഫ്‌, ബെന്നി ബെഹനാന്‍, ഡൊമിനിക്‌ പ്രസന്റേഷന്‍ എന്നിവരുമായി ചര്‍ച്ച  നടത്തി. രാവിലെ 8.45 ഓടെയാണ്‌ മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്‌.  ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഡല്‍ഹിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും ഇന്ന്‌ സ്‌ഥാനാര്‍ത്ഥികളുടെ ലിസ്‌റ്റ് വരുമെന്നും പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല


Loading...

LEAVE A REPLY

Please enter your comment!
Please enter your name here