എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു

0

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കരിപ്പൂരില്‍ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടി അപകടമുണ്ടായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here