ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനം ശിപാര്‍ശയായി സംസ്ഥാന കമ്മറ്റിക്ക് നൽകും. വനിതാ നേതാവിന്റെ പരാതിയിൽ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് സി.പി.എം തിരിച്ചെടുക്കുകയും ചെയ്തു.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമായിരുന്നു കമ്മിറ്റി നടപടിയെടുത്തിരുന്നത്. ഡി.വൈ.എഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ – പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്തംബറിലാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.


LEAVE A REPLY

Please enter your comment!
Please enter your name here