തിരുവനന്തപുരം: അഞ്ചു വര്‍ഷത്തെ നിയോഗം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. തെരഞ്ഞെടുപ്പില്‍ ലഭിച്ച 99 സീറ്റിന്റെ ഭൂരിപക്ഷവുമായി തുടര്‍ഭരണത്തിനുള്ള നടപടികള്‍ ഇടതു മുന്നണി തുടങ്ങി.

പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നാണ് സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ടോയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജി സമര്‍പ്പിച്ചത്. പുതിയ സര്‍ക്കാര്‍ എന്ന് അധികാരമേല്‍ക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ രുപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതു മുന്നണിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, മുന്നണി യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here