തിരുവനന്തപുരം: ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് പ്രചരിപ്പിച്ചത് കള്ളവാര്‍ത്തയാണെന്നും തന്റെ മരണം ആഗ്രഹിക്കുന്നവരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ മെനഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ പരിശോധനയാണ് നടന്നത്. 15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല. പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്ന വാര്‍ത്ത ചിലരുടെ ആഗ്രഹങ്ങളാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പിണറായി ചികിത്സതേടിയ വിവരം ദേശീയമാധ്യമങ്ങളിലടക്കം പ്രധാന്യത്തോടെ വന്നിരുന്നു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ വെബ ്‌സൈറ്റില്‍ വന്ന വാര്‍ത്തയ്ക്ക് കീഴില്‍ പലരും പിണറായിയെ മോശമാക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവച്ചിരുന്നത്. ഇതില്‍ മലയാളികളാരുംതന്നെ ഉള്‍പ്പെട്ടിരുന്നില്ല. ഇതാണ് പിണറായിയെ മാധ്യമങ്ങള്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here