സ്പ്രിംക്ലര്‍ ഇടപാടില്‍ പ്രതിപക്ഷ ആവശ്യം കോടതി തളളിയെന്ന് മുഖ്യമന്ത്രി

0
14

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് സ്‌റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളുന്നതാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലര്‍ ഇടപാടുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. മുന്തിയ പരിഗണിന നല്‍കിയിട്ടുള്ള ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിപക്ഷം ഉന്നയിച്ച അഞ്ചു കാര്യങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here