ലാവ്‌ലിന്‍: പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് ഹൈക്കോടതി

0
3

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരിവച്ചു. എന്നാല്‍, എഫ്.ഐ.ആര്‍ റദ്ദാക്കിയ സി.ബി.ഐ കോടതി പൂര്‍ണ്ണമായും ഹൈക്കോടതി ശരിവച്ചിട്ടില്ല. കേസില്‍ പിണറായി അടക്കം 3 പ്രതികള്‍ വിചാരണ നേരിടേണ്ട . 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ വിചാരണ നേരിടണം . പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ കേസില്‍ തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. 102 പേജുള്ള വിധിയാണ് ജസ്റ്രിസ് പി. ഉബൈദിന്റെ ബെഞ്ച് പ്രഖ്യാപിച്ചത്.

പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതോടെ വലിയൊരു പ്രതിസന്ധിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കരകയറുന്നത്.

അഞ്ച് മാസം മുമ്പ് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. നേരത്തെ പിണറായി വിജയനെ കേസില്‍ ഏഴാം പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പുന:പരിശോധന ഹര്‍ജി വിധി പറയാന്‍ മാറ്റിയശേഷം തനിക്ക് ഊമക്കുത്തുകള്‍ കിട്ടിയെന്ന് ജസ്റ്റിസ് ഉബൈദ് വിധി പ്രസ്താവത്തിന് ആമുഖമായി പറഞ്ഞു. പിണറായി വിജയന്‍ മന്ത്രിയായിരിക്കെ, പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യൂത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായിയെന്നാണ് കേസ്. 2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here