തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് ആര്.എസ്.എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യുട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി മനീതി സംഘം എത്തിയപ്പോള്‍ നാറാണത്തു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പോലീസുകാരെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്ക്കുന്നതില് വീഴ്ചയുണ്ടായി.
ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പോലീസുകാര്‍ കാണുന്നു. കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.