മൂന്നാം മുറ അനുവദിക്കില്ല; മനുഷ്യാവകാശ കമ്മിഷന്‍  ആ പണി ചെയ്താല്‍ മതി: മുഖ്യമന്ത്രി

0
ആഭ്യന്തരവകുപ്പ് പരാജയമെന്ന വിമര്‍ശനമുയരുന്നതിനിടെ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വരാപ്പുഴയിലെ കസ്റ്റഡിമരണം ദൗര്‍ഭാഗ്യകരമെന്നും അതിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സി.ഐ. അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ ഒരുതരത്തിലും അനുവദിക്കില്ലെന്നും അത്തരം സംഭവങ്ങളെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. കമ്മിഷന്‍ കമ്മിഷന്റെ പണി ചെയ്താല്‍ മതി. ചുമതല വഹിക്കുന്നയാള്‍ക്ക് ആ ഓര്‍മ്മയുണ്ടായിരിക്കണം. അദ്ദേഹത്തിന് നേരത്തേ ഉണ്ടായിരുന്ന രാഷ്ട്രീയ നിലപാട് വച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. മരണപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരിയെ കാണാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here