ഭര്‍ത്താവ് കിഷോറിന്റെ മൊഴികള്‍ സൗമ്യയുടേതില്‍ നിന്ന് വ്യത്യസ്തം, സൗമ്യയ്ക്കു വേണ്ടി ആളൂര്‍ വക്കീല്‍ വരുന്നു

0

തലശ്ശേരി: പിണറായിയില്‍ കുടുംബത്തിലെ മൂന്നു പേര്‍ തുടര്‍ച്ചയായി മരിച്ച കേസിലെ പ്രതി സൗമ്യയടെ ഭര്‍ത്താവ് കിഷോറിനെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്തു. ഇയാളുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ സൗമ്യയോട് ചോദിച്ച് വൈരുദ്യങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മൂത്ത മകള്‍ മരിച്ചപ്പോള്‍ പിണറായിയില്‍ വന്നിരുന്നില്ലെന്നാണ് കിഷോര്‍ മൊഴി നല്‍കിയിട്ടുള്ളത്. മരിച്ചത് അറിഞ്ഞിരുന്നില്ല. സൗമ്യയ്ക്ക് വന്നിരുന്ന ഫോണ്‍കോണുകളാണ് ബന്ധം അവസാനിക്കാന്‍ കാരണമെന്നും കിഷോര്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു കേസുകളില്‍ ഇതിനോടകം സൗമ്യയെ പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നാമത്തെ കേസിലും പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പോലീസ് കസ്റ്റഡിയിലുളള സൗമ്യയെ മറ്റൊരു കേസില്‍ കൂടി കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അതിനിടെ, സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആളൂര്‍ ശനിയാഴ്ച തലശേരിയില്‍ എത്തും. എന്നാല്‍ ആരുടെ ആവശ്യപ്രകാരമാണ് ആളൂര്‍ ഹാജരാകുന്നതെന്ന് വ്യക്തമല്ല. ലീസല്‍ സര്‍വീസ് അതോറിട്ടിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് ബുധനാഴ്ച മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ വെണ്ടെന്ന് സൗമ്യ വ്യക്തമാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here