ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കിയിട്ടുണ്ടെന്നു പിണറായി

0

മലപ്പുറം: ജിഷ്ണു പ്രണോയുടെ മാതാവ് മഹിജയെ ഡി.ജി.പി ഓഫിസിനു മുന്നില്‍ വലിച്ചിഴച്ച സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ക്ക് കാരണം ബാഹ്യശക്തികളുടെ ഇടപെടലാണെന്നാണ് പിണറായി മലപ്പുറത്ത് പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനുവേണ്ട നടപടികളാണ് ഇതുവരെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എം.എ. ബേബിയുടെ നിലപാടിനെ തള്ളിയ പിണറായി പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here