തിരുവനന്തപുരം: മക്കള്‍ കേസിലകപ്പെട്ടാല്‍ ഏതു മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി ആക്രമിക്കാന്‍ മാവോയിസ്റ്റുകളെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി നല്കി.
പന്തീരങ്കാവ് കേസ് എന്‍.ഐ.എയ്ക്കു കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് നോട്ടീസിനു അനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ കാലത്ത് ഒമ്പതു കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തിട്ടുണ്ടെന്നും അന്നൊന്നും ആരും കത്തുമായി പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.