തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ചെയ്യുന്ന ജനോപകാരപ്രദ നടപടികള്‍ ജനങ്ങളിലെത്തിക്കാന്‍ പരസ്യം ചെയ്തതുവഴി സര്‍ക്കാര്‍ പൊടിച്ചത് കോടികള്‍. ഭരണം രണ്ടുവര്‍ഷം തികയുന്നതിനിടെ 50 കോടിയോളംരൂപയാണ് പരസ്യയിനത്തില്‍ ചെലവാക്കിയത്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സര്‍ക്കാരിന്റെ ‘പരസ്യ’നേട്ടത്തിന്റെ തുക വെളിപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദൃശ്യപത്രഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം നല്‍കിയ പരസ്യത്തിന്റെ തുകയാണിത്. പബഌക് റിലേഷന്‍ വകുപ്പിന്റെ കീഴില്‍ നല്‍കിയ പരസ്യത്തിന്റെ തുകമാത്രമാണ് പുറത്തുവന്നത്. അടുത്തിടെ ചാനലുകളില്‍ ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാരപരിപാടിയുടെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ചാനലുകളിലടക്കം ലക്ഷങ്ങള്‍ നല്‍കിയാണ് ഈ പരിപാടിക്കുള്ള ടൈംസ്ലോട്ട് വാങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here