ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണം: പിണറായി

0
6

തിരുവനന്തപുരം: രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമാണ് ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ രീതിയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താക്കളുണ്ടാവുമെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ ജീര്‍ണതയുടെ ശുദ്ധീകരണം കുറഞ്ഞകാലംകൊണ്ടു നടന്നു. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി ചുണ്ടിക്കാട്ടി.

2011-16 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ പൊതുവായ തകര്‍ച്ചയ്ക്കിടയാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമങ്ങളും ചട്ടങ്ങളും ബാധകമാകാത്ത വിധമായിരുന്നു ഭരണം. കേരളത്തിന്റെ പൊതുവ്യവസ്ഥകളെ തകര്‍ക്കുന്ന നിലയിലായിരുന്നു അത്. അത്യന്തം ജീര്‍ണമായ രാഷ്ട്രീയ സംസ്ക്കാരം ഉയര്‍ന്നുവന്നു. ആരോഗ്യവത്തായ ഒരു രാഷ്ട്രീയസംസ്കാരം പകരംവെക്കാന്‍ ഒരുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.

അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് അറിയപ്പെടുന്ന കേരളം ഉടന്‍ അഴിമതി വിമുക്ത സംസ്ഥാനമായി മാറും. ആഗോളവത്കരണകാലത്ത് ഒരു ബദല്‍ മുന്നോട്ടുവെക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കയര്‍, കശുവണ്ടി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി. വിഭവ സമാഹരണത്തിനുള്ള ശ്രമമാണ് കിഫ്ബി എന്ന പുതിയ സംവിധാനത്തിലൂടെ നടത്തുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ വേഗതയോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ വേഗതയോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഡേറ്റ് കാത്തിരിക്കുകയാണ്.  കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here