ഉമ്മൻ ചാണ്ടി സമരക്കാരുടെ കാലിൽ വീഴണം; പ്രതിപക്ഷം സമരക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പി എസ് സിയെ നോക്കുകുത്തിയാക്കിയെന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിൻവാതിൽ നിയമനം ആരോപിച്ച് മുൻ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നു. പ്രതിപക്ഷം സമരക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുൻ മുഖ്യമന്ത്രിയുടെ പിന്തുണ ആശ്ചര്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു.

,012 റാങ്ക് ലിസ്റ്റുകൾ ഈ സർക്കാർ പ്രസിദ്ധീകരിച്ചു. യുഡിഎഫിന്റെ കാലത്ത് 3,113 റാങ്ക് ലിസ്റ്റുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പോലീസിൽ ഈ സർക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങളാണ് നടന്നത്. മുൻ സർക്കാരിന്റെ കാലത്ത് 4,791 നിയമനങ്ങൾ മാത്രമാണ് നടന്നത്. ഇതുവരെ 1,57,909 നിയമനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാഫ് നേഴ്സ്, അസിസ്റ്റന്റ് സർജൻ നിയമനത്തിലും വർദ്ധനവുണ്ടായി. 19,120 പേരെ എൽഡി ക്ലാർക്കായി നിയമിച്ചു. 17,811 പേർക്ക് മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൽഡി ക്ലാർക്കായി നിയമനം ലഭിച്ചത്, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ സാഹചര്യം അറിയാത്തവരാണോ പ്രതിപക്ഷം, ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തതാണോ കുറ്റം. ഉദ്യോഗാർത്ഥികളോട് അനുകമ്പ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാർ സെക്രട്ടറിയേറ്റിന്റെ മുന്നിൽവെച്ച് ഒരാളുടെ കാലിൽ വീഴുന്നത് കണ്ടു. എന്നാൽ ആ വ്യക്തിയാണ് സമരക്കാരുടെ കാലിൽ വീഴേണ്ടതെന്നും ഉമ്മൻ ചാണ്ടിയെ ഉന്നംവെച്ച് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here